photo
കത്തിനശിച്ച ഓട്ടോറിക്ഷ.

കുണ്ടറ: വീട്ടുമുറ്റത്ത്‌ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. പെരിനാട് വെള്ളിമൺ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം കേശവ വിലാസത്തിൽ ബി.എം.എസ് പ്രവർത്തകനായ ഹരീഷ്‌ കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 02 AT 5096 നമ്പർ ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നര മണിയോടെ അയൽവാസിയാണ് ഓട്ടോ കത്തുന്നത് കണ്ടത്. വീട്ടുകാരെ വിളിച്ചുണർത്തി തീ അണയ്ക്കാൻ ശ്രമിക്കുമ്പോഴേക്കും ഓട്ടോ പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഹരീഷ്‌കുമാറിന്റെ ഭാര്യ പക്ഷാഘാതം മൂലം കിടപ്പിലാണ്. കുടുംബത്തിന്റെ ജീവനോപാധിയായ ഓട്ടോ റിക്ഷയാണ് അജ്ഞാതർ തീവച്ച് നശിപ്പിച്ചത്. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.