x
വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ നവോത്ഥാന പദയാത്രയുടെ ഉദ്ഘാടനം ജാഥാ ക്യാപ്ടൻ പൊന്മന നിശാന്തിന് പതാക കൈമാറി ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമിയാസ് നിർവഹിക്കുന്നു

വടക്കുംതല: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് പൊന്മന നിശാന്ത് നയിച്ച നവോത്ഥാന പദയാത്ര മണ്ഡലത്തിലുടനീളം പര്യടനം നടത്തി. പോരൂക്കരയിൽ നിന്നാരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമിയാസ് നിർവഹിച്ചു. സനൽ വടക്കുംതലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. ഇ. യൂസഫ് കുഞ്ഞ്, കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശേരി, അഡ്വ. സേതുനാഥപിള്ള, ചക്കനാൽ സനൽ, പന്മന ബാലകൃഷ്ണൻ, ഷെബീർ ഖാൻ, അരുൺ എം.ഡി., ഷാ കറുത്തേടം, ബേബീസലീന, അതുൽ എസ്.പി. എന്നിവർ സംസാരിച്ചു.