al
ക്ഷീര കർഷകർ ഗ്രാമീണ മേഖലയുടെ സാമ്പതിക നട്ടലാക്കുന്നു .. മ ന്തി രാജു

പുത്തൂർ : ഗ്രാമീണമേഖലയുടെ സാമ്പത്തിക നട്ടെല്ലായി ക്ഷീരകർഷകർ മാറുകയാണെന്നും ക്ഷീരോത്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. ചെറുപൊയ്ക ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദീർഘവീക്ഷണമുള്ള പല കാഴ്ചപ്പാടുകളും ക്ഷീരവകുപ്പിൽ നടക്കുന്നുണ്ട്. ക്ഷീര കർഷകർക്ക് ഇനി നേട്ടത്തിന്റെ കാലമാണ്. ചെറുപൊയ്ക ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാൽ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ലാബ്, റിവോൾവിംഗ് ഫണ്ട് വിതരണോദ്ഘാടനം ടി.ആർ.സി.എം.പി.യു ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. ചുറ്റുമതിൽ സമർപ്പണം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരിയും സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകർക്കുള്ള ധനസഹായവിതരണോദ്ഘാടനം പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യകൃഷ്ണനും നിർവഹിച്ചു. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മുട്ടക്കോഴി വിതരണം പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണനും മുതിർന്ന ക്ഷീരകർഷകരെ ആദരിക്കൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം സി. അനിൽകുമാറും നിർവഹിച്ചു. എ. മന്മഥൻനായർ, പി. ഉഷാകുമാരി അമ്മ, കെ. രമേശൻ, എം. ജയകുമാർ, രാജ്കുമാർ ശാമുവേൽ, ക്ഷീര വകുപ്പ് ജീവനക്കാർ, ക്ഷീരസംഘം പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.