കൊല്ലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്മന മുല്ലക്കേരി പ്ലാവിളയിൽ രാധാകൃഷ്ണപിള്ള (66, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി) നിര്യാതനായി. ഒരുമാസം മുമ്പ് വീട്ടിലേക്ക് നടന്നുവരുമ്പോൾ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരവെ ഞായറാഴ്ച മരിച്ചു. സി.പി.എം മുല്ലക്കേരി ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുശീലാമ്മ. മക്കൾ: ദിവ്യകൃഷ്ണൻ (ചെങ്ങന്നൂർ മുനിസിപ്പാലിറ്റി), മനുകൃഷ്ണൻ. മരുമകൻ: പ്രശാന്ത് (കൃഷി വകുപ്പ്, ചെട്ടികുളങ്ങര).