കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ 29-ാം സ്കൂൾ വാർഷികം സൂര്യാ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി ഡയറക്ടർ ഡോ. സൂര്യാ കൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡി. പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ്, ഫാ. മാത്യു തോമസ്, അഡ്മിനിസ്ട്രേറ്റർ ക്രിസ്റ്റോ ഡി. പൊന്നൻ, പി.ടി.എ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, സ്കൂൾ ഹെഡ് ഗേൾ എയ്ഞ്ചൽ ജി. വർഗീസ് എന്നിവർ സംസാരിച്ചു. തുടർന്ന് അവാർഡ് ദാനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.