ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടത്തിയ മത്സരത്തിൽ കാർത്തിക് കൃഷ്ണ ( മാർത്തോമ്മ സ്കൂൾ, ചാത്തന്നൂർ), മേഘ (സെന്റ് ജോർജ്സ് യു.പി സ്കൂൾ ), ജിബിൻ (ഡി.എം.ജെ യു.പി.എസ്, വിലവൂർക്കോണം) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ലൈബ്രറി കൗൺസിൽ താലൂക്ക് ഭാരവാഹി സി. കനകമ്മ അമ്മ സമ്മാനദാനം നിർവഹിച്ചു. ഗിരീഷ് കുമാർ നടയ്ക്കൽ, അനിൽകുമാർ, രഞ്ജിത്ത്, അനന്തു, സജിലൂക്ക്, അജി എന്നിവർ സംസാരിച്ചു.