paravur
റോഡ് അറ്റകുറ്റപ്പണി നടത്തുന്ന

പരവൂർ : പരവൂർ -ചാത്തന്നൂർ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. പരവൂരിലെ റോഡുകൾ തകർന്നതിനെപ്പറ്റിയുള്ള വാർത്ത കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്‌തിരുന്നു. നാല് റോഡുകളിൽ പ്രധാനമായും പരവൂർ -ചാത്തന്നൂർ റോഡിന്റെ അറ്റകുറ്റപ്പണിയാണ് ഇപ്പോൾ നടത്തുന്നത്. റെയിൽവേ സ്റ്റേഷൻ റോഡ്, പരവൂർ -പാരിപ്പള്ളി റോഡ്, പൊലീസ്‌ സ്റ്റേഷൻ റോഡ് എന്നിവയാണ് ഇനി അറ്റകുറ്റപ്പണി നടത്തേണ്ടത്.