കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ 7ന് മാർ ഈവാനിയോസ് സ്കൂൾ ജംഗ്ഷന് സമീപത്താണ് സംഭവം. ശബരിമല തീർത്ഥാടനത്തിനു ശേഷം കൊട്ടാരക്കര ഭാഗത്തേക്ക് വന്ന സിഫ്റ്റ് ഡിസയർ മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപെട്ടു. ചായക്കട ഉടമയ്ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. കാറിന്റെയും കടയുടെയും മുൻഭാഗം തകർന്നു.