കുളത്തൂപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ നിന്ന് താഴ്ചയിലേക്ക് വീണ് കുളത്തൂപ്പുഴ സാംനഗർ കൃഷ്ണവിലാസത്തിൽ ആദർശ് (21),വിഷ്ണുവിലാസത്തിൽ അഖിൽ (21) എന്നിവർക്ക് പരിക്കേറ്റു. തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാനപാതയിൽ കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.