rashan
കെല്ലം റ്റി.എസ്.ഒ യിൽ നടന്ന ഇ - പോസ് മെഷീൻ കേരളത്തിൽ സ്ഥാപിതമായതിന്റെ വാർഷിക യോഗം കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി. വിജയാ ഫ്രാൻസിസ് ഉത്ഘാടനം ചെയ്യുന്നു.

കൊല്ലം : ഇ - പോസ് മെഷീൻ കേരളത്തിൽ സ്ഥാപിതമായിട്ട് ജനുവരി 16 ന് ഒരു വർഷം പിന്നിടുന്നു. ഇ - പോസ് മെഷീന്റെ ഗുണഫലങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ ഇന്നലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഇ - പോസ് ദിനമായി ആചരിച്ചു. കൊല്ലം താലൂക്ക് സപ്ലൈ ഒാഫീസർ സി.വി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൊല്ലം ടി.എസ്.ഒയിൽ ഇതുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. റഹീം, സലാം, ബാഹുലേയൻ എന്നിവർ സംസാരിച്ചു. താലൂക്ക് സപ്ലൈ ഒാഫീസ് സീനിയർ ക്ലാർക്ക് എ. ഹുസൈൻ സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.