ob-shiju-37

ഉറുകുന്ന്: മീൻപിടിക്കാനിറങ്ങി കല്ലടയാറ്രിൽ കാണാതായ ഇടമൺ-34 മണൽവാരി ഷൈജുഭവനിൽ കണ്ണൻ എന്ന ഷിജുവിന്റെ (37) മൃതദേഹം കണ്ടെത്തി. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. രാവിലെ ആറ്റിൽ വലയിട്ടശേഷം മടങ്ങിയ ഷിജു , വൈകിട്ട് കൂട്ടുകാർക്കൊപ്പം വലതിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കയത്തിൽപ്പെട്ടു.മൃതദേഹം വെള്ളത്തിനടിയിലെ പാറക്കെട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭാര്യ: വിനിത. മക്കൾ: പൊന്നുണ്ണി, അമ്പാടി.