കൊല്ലം : പത്തനാപുരം ഗാന്ധിഭവൻ അഭയ കേന്ദ്രത്തിൽ എ.വി.എം മ്യൂസിക് കൊല്ലം ഗാനാജ്ഞലി കുടുംബാംഗങ്ങൾ സംഗീത സദ്യ അവതരിപ്പിച്ചു. എ.വി.എം ഫൗണ്ടേഷൻ മ്യൂസിക് കേരള ഗ്രൂപ്പ് അഡ്മിൻ ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ടി.പി. മാധവൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം അജീഷ് കൊട്ടാരക്കര, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ പി. രാമഭദ്രൻ, നാഷണൽ മുസ്ലിം കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ എ. റഹീംകുട്ടി, ഗാന്ധി ഭവൻ പ്രതിനിധി ശോഭ ശരത്, രാജുനായർ, സൗന്ദർ രാജ്, തങ്കശ്ശേരി ജോർജ്ജ്, കവയത്രി ഹിൽഡാ ഷീല, മോളി എന്നിവർ സംസാരിച്ചു. രേഷ്മ എസ്. രാജിന്റെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച സംഗീത സദ്യയ്ക്ക് ഷിബുറാവുത്തറും തങ്കശ്ശേരി ജോർജ്ജും നേതൃത്വം നൽകി. ഷാഹിന റഹ്മാൻ, ഹാദിയ മാഹീൻ, അഖില ജോസ്, റഹ്മാൻ, ജോയ് പുത്തൂർ, സജീമ ഷിഹാബ്, ഷാഹിദ, ശോഭ ശരത്, ഹേമലത, വിദ്യ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗാന്ധിഭവന്റെ സ്‌നേഹോപകാരം പുനലൂർ സോമരാജനിൽ നിന്ന് ഷിബുറാവുത്തർ, റജീന ഷിബു, രാജുനായർ, ബിജുപ്രഭാകർ, മഞ്ജുഷ ജഹാൻ, ജോസ് ജോസഫ്, ഷംനാ മാഹീൻ എന്നിവർ ഏറ്റുവാങ്ങി. അന്തേവാസികൾക്കായി കൊണ്ടുവന്ന മരുന്നുകളും വസ്ത്രങ്ങളും പുനലൂർ സോമരാജനും ടി.പി. മാധവനും ചേർന്ന് ഏറ്റുവാങ്ങി. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതവും ഗാന്ധി ഭവൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു. പേഴ്‌സണൽ മാനേജർ സാബു, എ.വി.എം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.