car-apakadam-vattaman-pan
അപകടത്തില്‍പെട്ട് റോഡിന് കുറുകെ കിടന്ന കാറുകള്‍ നാട്ടുകാരുടെ സഹായത്തോടെ നീക്കം ചെയ്യുന്നു.

കുളത്തൂപ്പുഴ: വനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു ചണ്ണപ്പെട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് വന്ന ഇരവിപുരം സ്വദേശി വിപിൻ (30),മുഖത്തല സ്വദേശി രാജേഷ് (34) എന്നിവർക്കും ചണ്ണപ്പെട്ട ആനക്കുളം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ അനിൽ (46),സഹോദരൻ അഖിൽ (20), വനത്തിൻമുക്കിൽ ഒാമനക്കുട്ടൻ (50), ചരുവിളപുത്തൻവീട്ടിൽ സുരേന്ദ്രൻ (53) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവർ കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്നു. കുളത്തൂപ്പുഴ ഒാന്തുപച്ച ചണ്ണപ്പെട്ട വനപാതയിൽ വട്ടമൻപണ കയറ്റത്ത് ഇന്നലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവശവും കാണാനാവാത്തവിധമുളള കയറ്റം കയറിയെത്തിയവാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടൻതന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.