bindhu
ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൺവീനർമാരുടെയും കോ ഓർഡിനേറ്റർമാരുടെയും യോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. ശക്തി പ്രോജക്ട് ജില്ലാ കൺവീനർ അൻസർ അസീസ് സമീപം

കൊല്ലം: ശക്തി പ്രോജക്ട് വഴി എ.ഐ.സി.സി പ്രസിഡന്റ് രാഹുൽഗാന്ധി നേരിട്ട് പാർട്ടി പ്രവർത്തകരോട് സംസാരിക്കുന്നതിലൂടെ പ്രവർത്തകരെ ഏകോപിപ്പിക്കാൻ കഴിയുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലയിലെ 22 ബ്ലോക്കുകളിലെയും കൺവീനർമാരുടെയും കോ ഓർഡിനേറ്റർമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.
132 മണ്ഡലങ്ങളിലും ശക്തി പ്രോജക്ടിന്റെ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ജില്ലാ കൺവീനർ അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വത്സലൻ, എസ്. വിപിനചന്ദ്രൻ, അനീഷ് അരവിന്ദ് എന്നിവർ സംസാരിച്ചു. രാജു ഡി. പണിക്കർ, ചേറാശ്ശേരിൽ കൃഷ്ണകുമാർ, എ.പി. ഷാഹുദ്ദീൻ, ബി.എസ്. വിനോദ്, ടോമി എബ്രഹാം, അനീഷ്ഖാൻ, ജോസ് വിമൽരാജ്, സി.ആർ. അനിൽകുമാർ, സാമുവൽ തോമസ്, ആർ. ഹരികൃഷ്ണൻ, അജിത് പ്രസാദ്, ഷെഫീക് കിളികൊല്ലൂർ, മണക്കാട് സലിം, ടി. ഗോപകുമാർ, എസ്. പ്രവീൺരാജ്, മുഹ്‌സിൻ, എൻ. രാജു, ആർ. പ്രജീഷ്, സി. സൂര്യനാഥ്, ആർ. മുബാറക്, എം. നാസർ, വിജയ് പരവൂർ, പരവൂർ നാസറുദ്ദീൻ, അലാവുദ്ദീൻ, മഞ്ചു അനൂപ്, മാർവ എന്നിവരെ കോർഡിനേറ്റർ / കൺവീനർമാരായി നിയോഗിച്ചു.