ob-cheriyan-88

കൊല്ലം: ഐ.എൻ.ടി.യു.സി നേതാവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ഓടനാവട്ടം ആലുവിള വീട്ടിൽ സി. ചെറിയാൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓടനാവട്ടം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ഐ.എൻ.ടി.യു.സി ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലിസി, സൂസൻ, മോനച്ചൻ, പരേതനായ ജോർജുകുട്ടി, ജോസ് അലക്സാണ്ടർ. മരുമക്കൾ: ബാബു, സജു, മേരി, റാണി, ബിജി, ഷെർലി.