തിരുവനന്തപുരം: സി.പി.എമ്മിനെ തിരെ ശക്തമായ പ്ര തികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കു ന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനെന്ന് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. പ്രേമചന്ദ്രൻ സംഘപ രിവാറിലേക്ക് എന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ.സുധാകരൻ, ശശിതരൂർ, വി.ഡി.സ തീശ ൻ തുടങ് ങിയവ രെ സി.പി.എം ഇതിനുമു മ്പ് സംഘിയാക്കി ചിത്രീകരിച്ചിട്ടുണ്ട്. ഇത്തരം പ്രചാരങ്ങളെ പുച്ഛിച്ച് തള്ളുന്നുവെന്ന് പ്രേമചന്ദ്രൻ 'ഫ്ളാഷി'നോട് പറഞ്ഞു .
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മതേതര ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം പരാജയപ് പെട്ടതിനെ തുടർന്നുള്ള സി.പി.എമ്മിന്റെ ഹീനനീക്കമാണിത് . മുത്തലാ ക്ക് ബില് ലിനെതി രെ 23 മി നിട്ട് താ ൻ പാർ ലമെന്റിൽ നടത്തിയ പ്രസംഗം മുസ്ലീം സമൂഹത്തിലും മറ്രും ഉണ്ടാക്കിയ സ്വീകാര്യത തകർക്കാനാണ് തന്നെ സംഘിയാ ക്കി ചിത്രീകരിക്കുന്നത്.
കേരളത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കി ബി .ജെ.പി വളർത്താനും യു.ഡി.എഫിനെ ദുർബലപ്പെടുത് താനുമുള്ള ദീർഘകാല അജൻഡയുടെ ഭാഗമാണിത്. ബി.ജെ.പിയെ പ്രധാന പ്രതിപക്ഷമാക്കി മാറ്രി കേരളത്തി ൽ സ്ഥിരമായി ഭരിക്കാനുള്ള സി.പി.എം കണക്കുകൂട്ടിലിന്റെ ഭാഗമാണിത് . വർഗീയത വളർന്നാലും വേണ്ടില്ല തങ്ങൾക്ക് അധികാരം മതിയെന്ന മിനിമം പരിപാടിയാണ് സി.പി.എമ്മിന്.
കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. പ്രധാ നമന്ത്രി പങ്കെടു ത് തതിലാണ് തന് നെ സംഘിയാക്കാൻ ശ്രമം നടക്കുന്നത്. കൊച്ചി മെട് രോ ഉദ്ഘാടനത്തി ന് പ്രധാനമന്ത്രി യെ പങ്കെടുപ്പിക്കാൻ മൂന്നു ത വണ ഉദ്ഘാ ടനം നീട്ടിയവ രാണ് സി.പിഎമ്മുകാർ.
കേരളത്തി ലെ സി.പി.എം നേതൃത്വവും കേന്ദ്ര ബി .ജെ.പി നേതൃത്വ വും തമ്മിൽ അവിശുദ്ധ അവിഹിത ബന്ധമുണ്ട്. 2016ലെ നി യമസ ഭാ തിരഞ് ഞെടുപ്പിലും ചെങ്ങന്നൂർ ഉപ തിര ഞ്ഞെടുപ്പിലും സി.പി എം പയറ്രിയ തന്ത്രം ഇനി വിലപ് പോവില്ല. രാഹുൽ ഗാന്ധിയുടെ നേ തൃത്വത് തിലുള്ള മതേത ര ജനാധിപത്യ സഖ്യ ത് തെ അധികാരത്തിലെത്തിക്കാൻ കേരളത്തിൽ നിന്ന് പരമാവധി പേരെ ഡൽഹിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിന് യു.ഡി.എഫും ആർ.എസ്.പിയും ഒറ്രക്കെട്ടായി മുന്നേറുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയമായി പ്രതി രോധി ക് കാൻ കഴിയാത്തപ്പോൾ അപവാദ പ്രചാരണത്തിലൂടെ വ്യക്തിഹത്യനടത്തി ഉന്മൂലനം ചെയ്യലാണ് കേരളത്തിൽ സി.പി.എം പരമ്പരാഗതമായി ചെയ്യുന്നത്. പഴകിതുരുമ്പിച്ച ഈ തന്ത്രം അർഹിക്കുന്ന അവഗണനയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.