കൊട്ടാരക്കര: മേലില ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വിളക്കുടി എം.എം ഹൈസ്ക്കൂൾ റിട്ട. ഹെഡ്മാസ്റ്റുമായ ചെങ്ങമനാട് ചരിപ്പുറത്ത് സി.കെ.പി ബംഗ്ലാവിൽ സി.ജി. ജോൺ (74. തങ്കച്ചൻ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30 ന് ചെങ്ങമനാട് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ജോൺ (മുൻ ജില്ലാ പഞ്ചായത്തംഗം). മക്കൾ: പ്രദീപ് ജോൺ (എൻജിനിയർ, ദുബായ്), പ്രമീള ജോൺ (യു.കെ), ഡോ. പ്രേം ജോർജ് ജോൺ (ഗവ. താലൂക്ക് ആശുപത്രി കൊട്ടാരക്കര). മരുമക്കൾ: ഡോ. ശാന്തിനി ജോൺ (ദുബായ് ), റെജി തോമസ് (യു.കെ ), ലൗലി പ്രേം.