ponkala
തലവൂർ ദേവീക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കുന്ന ഭക്തർ

പത്തനാപുരം ; സൂര്യഭഗവാനെ സാക്ഷി നിറുത്തി നിരവധി ഭക്തർ തലവൂരമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. രാവിലെ ഏഴ് മണിക്ക് ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി ഭണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഭക്തരുടെ യാത്രാ സൗകര്യത്തിനായി പത്തനാപുരം, കൊട്ടാരക്കര, പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവീസുണ്ടായിരുന്നു. ഭക്തജനങ്ങൾക്ക് സഹായവുമായി തലവൂർ ദേവീ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളുടെ സേവനവും ഉണ്ടായിരുന്നു. ശ്രീ ദുർഗാ സേവാ സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യചുക്ക് കാപ്പി വിതരണവും നടന്നു. ദേവസ്വം പ്രസിഡന്റ് ബി. സന്തോഷ് കുമാർ, മാനേജർ ആർ. വേണുഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.