കൊട്ടാരക്കര: പിതാവിനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിടിച്ച് അതീവ ഗുരുതരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നെല്ലിക്കുന്നം സ്വപ്നാഭവനിൽ സ്നേഹ ബേബി (21) മരിച്ചു. പിതാവ് ബേബി ശാമുവലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അദ്ദേഹം സംഭവസ്ഥലത്തുവച്ചേ മരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അച്ഛനും മകളും സ്കൂട്ടറിൽ കോട്ടവട്ടത്തേക്ക് പോകവേ എം.സി റോഡിൽ പുലമൺ മാർത്തോമ്മ ജൂബിലി മന്ദിരത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബി.എസ്‌സി പഠനം പൂർത്തിയാക്കി ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു സ്നേഹ. മാതാവ് ജെസി ബേബി.