ob-sankarankutty-nair

കരുനാഗപ്പള്ളി: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചവറ തോട്ടിന് വടക്ക് കുറുനാഗപ്പള്ളി വീട്ടിൽ ശങ്കരൻകുട്ടിനായർ (74) മരിച്ചു. കഴിഞ്ഞമാസം കരുനാഗപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരൻകുട്ടിനായരെ രണ്ടാഴ്ച മുമ്പാണ് വീട്ടിൽ കൊണ്ടുവന്നത്. ഞായറാഴ്ച രാത്രി മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.
ഭാര്യ: അങ്കമണിഅമ്മ. മക്കൾ: ഗിരിജ, ഗീത, ബിജു. മരുമക്കൾ: സോമൻനായർ, രാജേന്ദ്രൻനായർ, ഗിരിജ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9037763613.