-c
ആശ്രാമം ഡെപ്യൂട്ടി കമ്മിഷണർ ഒാഫീസിന് മുന്നിലെ ധർണ സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ജി.എസ്.ടി പ്രകാരമുള്ള ബിൽ നൽകുന്നതിൽ വകുപ്പിന്റെ ഇടപെടലുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ ആശ്രാമം ഡെപ്യൂട്ടി കമ്മിഷണർ ഒാഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ധർണ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ്, കിളികൊല്ലൂർ തുളസി, കല്ലുംപുറം വസന്തകുമാർ, കല്ലട വിമൽകുമാർ, തഴുത്തല ദാസ്, പി. ജയകുമാർ, ആർ. സുമിത്ര, കുണ്ടറ ഷെറഫ്, മയ്യനാട് സുനിൽ, ലാൽ ജോൺ, ഷിഹാബ് പൈനുംമൂട്, സനിൽ ആനന്ദ് എന്നിവർ സംസാരിച്ചു. ടെഡി സിൽവസ്റ്റർ, ഏലിയാമ്മ, ശർമ്മാജി, മുഹമ്മദാലി, കൊടുവിള ശശിധരൻ, താജറാം, വിനോദ് കുമാർ, മണിയമ്മ എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.

ആശ്രാമം ഡെപ്യൂട്ടി കമ്മിഷണർ ഒാഫീസിന് മുന്നിലെ ധർണ സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്യുന്നു