anil

കേരളപുരം: വാഹനാപകടത്തിൽ പരിക്കേറ്റ‌് ചികിത്സയിലായിരുന്ന പെരുമ്പുഴ കോവിൽമുക്ക‌് പുത്തൻപുര കിഴക്കതിൽ ശശിധരന്റെ മകൻ അനിൽകുമാർ (49) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ‌്ച രാവിലെ പെരുമ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. ഭാര്യ: ഉഷ. അമ്മ: ലളിത. മക്കൾ: ആതിര, അനശ്വര. മരണാനന്തരചടങ്ങ‌് ഫെബ്രുവരി 3ന് രാവിലെ 8ന്.