lottery

കൊല്ലം: ഇന്നലെ നറുക്കെടുത്ത കേരള ലോട്ടറിയുടെ ക്രിസ്‌മസ് - ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനമായ ആറ് കോടി രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്. ഇരുമ്പ് പാലത്തിന് സമീപം കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് മുന്നിൽ ലോട്ടറി കച്ചവടം നടത്തുന്ന അനി വിറ്റ EW 213957 എന്ന ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല . സാരഥി ജംഗ്ഷനിലെ ശ്രീ മുരുക ഏജൻസിയിൽ നിന്നെടുത്ത പത്ത് ടിക്കറ്റുകളിലൊന്നാണ് ഭാഗ്യം കൊണ്ടുവന്നത്. ദേശീയപാതയോരത്തെ കച്ചവടമായതിനാൽ വിവിധ മേഖലകളിൽ നിന്ന് വരുന്നവർ ഇവിടെ നിന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. മൂന്ന് വർഷമായി ലോട്ടറി വിൽപ്പന നടത്തുന്ന അനിക്ക് ആദ്യമായാണ് ഇത്ര വലിയ ഭാഗ്യം വിൽക്കാനാകുന്നത്.