കുണ്ടറ: മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആംബുലൻസ് ബൈക്കിൽ ഇടിച്ച് കേരളപുരം ബീമ മൻസിലിൽ ബിജു (47) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാവനാട് സ്വദേശി ജോയി സാഗർക്ക് ഗുരുതരമായി പരിക്കേറ്റു. ബിജുവും ജോയി സാഗറും ബൈക്കിൽ കുണ്ടറയിലേക്ക് വരുമ്പോൾ ചെറുമുട് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. ജോയി സാഗറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബിജുവിന്റെ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം കേരളപുരം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും. ഫർണിച്ചർ സെയിൽസ് മാനായിരുന്നു ബിജു. ഭാര്യ: ഫാരിഷാബീവി. മക്കൾ: മുഹമ്മദ് ബാസിൽ, ബീഗം ബീമ.