പുനലൂർ: എസ്.എൻ.ഡി.പി യോഗം 5423-ാം ശാസ്താംകോണം ശാഖയിൽ പുതുതായി പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും അടുത്ത മാസം ഒന്നിന് നടക്കും. രാവിലെ 8.30നും 9.45നും മദ്ധ്യേ ഗുരുക്ഷേത്രം തന്ത്രി സാജൂ ശ്രീധറിന്റെ മുഖ്യകാർമ്മികത്വത്തിൽ ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിക്കുമെന്ന് യോഗം കൗൺസിലർ വനജാവിദ്യാധരൻ, പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11.30ന് നടക്കുന്ന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രതീ നടേശൻ ഭദ്രദീപം തെളിക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ വനജാവിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർ കെ.വി.സുഭാഷ്ബാബു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, ജി.ബൈജു, നാരായണദാസ്, ബി.ചന്ദ്രബാബു, സി.പി.തുളസീധരൻ, കെ.സോമൻ, ഷാജിലാൽ, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം സന്തോഷ്.ജി.നാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി.ശാന്തകുമാരി, പുനലൂർ ടൗൺ ശാഖാ പ്രസിഡന്റ് ബിജു കരുണാകരൻ, വൈസ് പ്രസിഡന്റ് ദീപു ജഗദീഷ്, സെക്രട്ടറി സുരേഷ് കുമാർ, നഗരസഭാ കൗൺസിലർ നെൽസൺ സെബാസ്റ്റ്യൻ, മുൻ ചെയർപേഴ്സൺ വിമലാഗുരുദാസ്, സി.കെ.ബാലൻ, കെ.പ്രസാദ് തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി എം.രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. പ്രസിഡന്റ് എൻ.മണിക്കുട്ടൻ സ്വാഗതവും മധുസൂദനൻ നന്ദിയും പറയും. ശാഖാ പ്രസിഡന്റ് എൻ.മണിക്കുട്ടൻ, സെക്രട്ടറി എം.രാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.