ys-me
വൈസ് മെൻ ഇന്റർനാഷ്ണൽ ഡിസ്ട്രിക് 6 ന്റെ കൾച്ചറൽ മീറ്റ് മേയർ വി.രാജേന്ദ്രബാബു ഭദ്രദീപം കൊളുത്തി തെളിയിക്കുന്നു. അഡ്വ.എൻ . സതീഷ് കുമാർ, എസ്. രാജസേനൻ, നേതാജി . ബി. രാജേന്ദ്രൻ, സി.പി. ശ്രീധരൻ പിള്ള, കെ.സുരേഷ് കുമാർ , proof: ജി.മോഹൻദാസ്, ബി.ചന്ദ്രബാബു എന്നിവർ സമീപം

കൊല്ലം: ജനങ്ങൾക്ക് ഉപകാരപ്രദമായ തരത്തിൽ സ്പോർട്സ്, കൾച്ചറൽ യൂത്ത് ക്യാമ്പ്, വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് പ്രോത്സാഹനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം, മെഡിക്കൽ സഹായം എന്നീ ആവശ്യങ്ങൾ അറിഞ്ഞ് നൽകുന്നവരുടെ കൂട്ടായ്മയാണ് വൈസ്‌മെൻ സംഘടനകളെന്ന് വൈസ്‌മെൻ ഇന്റർനാഷണൽ മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. എസ്.ഡബ്യു. ഐ.ആർ മേഖല ഡിസ്ട്രിക് 6ന്റെ ഡിസ്ട്രിക് കൾച്ചറൽ മീറ്റ് ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക് ഗവർണർ എസ്. രാജശേഖരൻ, അഡ്വ. എൻ. സതീഷ് കുമാർ, ക്ലബ് പ്രസിഡന്റ് ടി. ശാന്താറാം, സെക്രട്ടറി കെ. സുരേഷ് കുമാർ, ഡിസ്ട്രിക്റ്റ് സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, സി.പി. ശ്രീധരൻപിള്ള, ബി. ചന്ദ്രബാബു, പ്രൊഫ. ജി. മോഹൻദാസ്, എ. രാധാകൃഷ്ണൻ എസ്.ആർ.എ, പ്രകാശ് കെ.പി., ജി. തങ്കരാജ്, പി.കെ. പിള്ള, കെ. രാജേന്ദ്രപ്രസാദ്, തടത്തിവിള രാധാകൃഷ്ണൻ, എൽ.എഫ് ക്രിസ്റ്റഫർ, പ്രദീപ് ആശ്രാമം, സിജി കുമാർ, അജിത്ത് സി. പിള്ള എന്നിവർ സംസാരിച്ചു. റീജിയണൽ ഡയറക്ടർ ഇലക്ട് ഇ.ആർ.ഡി അജിത്ത് ബാബു സമ്മാനദാനം നിർവഹിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന വൈസ്മെൻ ക്ലബുകളുടെ കൂട്ടായ്മയാണ് ഡിസ്ട്രിക് 6.