v
കേരള ഗസറ്റഡ് ഒാഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയാ 30-ാം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.ജി.ഒ.എ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയാ വാർഷിക സമ്മേളനത്തിൽ കെ.ജി.ഒ.എ ഹാളിൽ പ്രസിഡന്റ് ബെനടിക്ട് നിക്സൺ പതാക ഉയർത്തി. സെക്രട്ടറി ടി.ആർ. മനോജ് കുമാർ പ്രവർത്തക റിപ്പോർട്ടും ട്രഷറർ പി. അനിൽകുമാർ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. ബിന്ദു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബെനടിക്ട് നിക്സൺ (പ്രസിഡന്റ്), ടി.ആർ. മനോജ് കുമാർ (സെക്രട്ടറി), പി. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.