കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കെറ്റിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഇ- മാഗസീന്റെ സി.ഡി ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ യു. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സവിത അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ വി.പി. മണിലാൽ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ, അദ്ധ്യാപകരായ രേഖാ വിജയൻ, ഹരീഷ് തമ്പി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബി. ഷിബു സ്വാഗതവും ലിറ്റിൽ കെറ്റ് മിസ്ട്രസ് ഷീബ നന്ദിയും പറഞ്ഞു.