പാരിപ്പള്ളി: കുളമട വാർഡിലെ കാവടിക്കോണം ഏലായ്ക്ക് കുറുകെയുള്ള പാത പൂർത്തിയായി. കല്ലുവാതുക്കൽ പഞ്ചായത്തിലെ കോട്ടക്കേറം വാർഡിനെയും കുളമട വാർഡിനെയും ബന്ധിപ്പിക്കുന്ന പാത തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. മൂന്ന് മീറ്റർ വീതിയും 250 മീറ്റർ നീളവും ഉള്ള പാത കാവടി ഏലാ റോഡുമായി ബന്ധിപ്പിച്ച് പൂർത്തിയായതോടെ കർഷകരുടെയും പ്രദേശവാസികളുടെയും ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പാതയുടെ വശങ്ങൾ കെട്ടി ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വാർഡംഗം സുഭദ്രാമ്മ അറിയിച്ചു.