ob-jayan-47

പരവൂർ: ചെങ്ങന്നൂർ സിവിൽ സപ്ളൈസ് ഓഫീസിലെ സീനിയർ ക്ളാർക്ക് തിരുവനന്തപുരം പൂലന്തറ ശാലീനത്തിൽ ബി. ജയനെ (47) കലയ്ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ജയന്റെ ബാഗും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.