കൊല്ലം: ജില്ലാ ആശുപത്രിയിലെ നഴ്സ് അഞ്ചാലുംമൂട് പനയം പാമ്പാലിൽ വെട്ടിയിൽതെക്കതിൽ വീട്ടിൽ സോമനാഥൻ ആചാരിയുടെ മകൾ ശ്രുതിയെ (22) വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടത്. ആരോഗ്യമിഷൻ പദ്ധതി വഴി ജില്ലാ ആശുപത്രിയിലെ ഐ.സി യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: പത്മിനി. സഹോദരി: സുമി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.