പരവൂർ : ശബരിമല ക്ഷേത്രത്തിൽ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടവർ തന്നെ ആൾ മാറാട്ടത്തിലൂടെ അത് തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കോട്ടപ്പുറം മേങ്ങാണി ദുർഗാദേവി ക്ഷേത്രത്തിലെ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ അല്ലാത്തവർ ക്ഷേത്രഭരണവും ദേവസ്വം ബോർഡ് ഭരണവും വിശ്വാസികൾക്ക് നൽകാൻ തയ്യാറാകണം. ക്ഷേത്രവിശ്വാസം തകർത്ത് നിരീശ്വരവാദം വളർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം പ്രസിഡന്റ് അഡ്വ. ബി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു, കൗൺസിലർ വാവറ സതീഷ് , കേരളകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. രാജിവൻ സ്വാഗതവും ട്രഷറർ ബി. ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.