കൊല്ലം: ലേക്‌ഫോർഡ് സ്‌കൂളിന്റെ 13-ാം വാർഷിക ദിനാഘോഷം കലാവിരുന്നുകളോടെ നടന്നു. അതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളം അനിൽ സേവ്യർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ കെ. അമൃതലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സീനിയർ പ്രിൻസിപ്പൾ ബി. ശ്യാമള കുമാരി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഡോ. കെ. പരമേശ്വരൻ പിള്ള, രക്ഷാകർതൃ പ്രതിനിധി മനോജ് കിനി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിപ്രതിനിധി വിദ്യാലക്ഷ്മി നന്ദി പറഞ്ഞു.