i
കേരള വനിത കമ്മീഷന്റെ നേതൃത്വത്തിൽ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ നടന്ന സംസ്ഥാന സെമിനാർ ചെയർപേഴ്സൺ എം.സി ജോസഫൈൻ ഉത്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്ത്രീകളെത്തന്നെ ആയുധമാക്കുന്നത് വരേണ്യതന്ത്രമാണെന്നും ഇതിനെതിരെ സ്ത്രീകൾ ജാഗ്രത പുലർത്തണമെന്നും കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ പറഞ്ഞു. കേരള വനിത കമ്മിഷന്റെ നേതൃത്വത്തിൽ ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയിൽ നടന്ന സംസ്ഥാന തല വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്ത്രീ സമത്വം ഉറപ്പാക്കാൻ കോടതിയും സർക്കാരും ശ്രമിക്കുമ്പോൾ ആചാരത്തിന്റെ പഴങ്കഥ പറഞ്ഞ് സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ. ശബരിമല വിധിക്കെതിരെയും കന്യാസ്ത്രീ സമരങ്ങൾക്കെതിരെയും ഇവർ പ്രയോഗിച്ചത് ഇതേ തന്ത്രമാണ്. സ്ത്രീകൾ മോശപ്പെട്ടവരാണെന്നും അവളെ രണ്ടായി വലിച്ചു കീറണമെന്നും തെരുവിൽ പ്രസംഗിച്ചവർ ഇപ്പോൾ ജാമ്യാപേക്ഷയുമായി കോടതി കയറി ഇറങ്ങുകയാണെന്നും അവർ പറഞ്ഞു. വനിതാ കമ്മിഷനംഗം അഡ്വ: എം.എസ്. താര അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം ഷാഹിദ കമാൽ, അഡ്വ. ബെച്ചി കൃഷ്ണ , ശ്യാംകുമാർ എന്നിവർ ക്ലാസെടുത്തു. എ. ജമീല ബീവി ,ജെ.സി. അനിൽ , പ്രൊഫ. ബി. ശിവദാസൻ പിള്ള , ജി.എസ്. പ്രിജിലാൽ , ജെ. സുധാകരൻ , പി. ആര്യ, ബി. ഗിരിജമ്മ എന്നിവർ സംസാരിച്ചു.