കൊല്ലം: പൊതുജനങ്ങൾക്ക് നിയമ പരിജ്ഞാനം നൽകുകയെന്ന ലക്ഷ്യവുമായി കളക്ടറേറ്റിന് സമീപം 'ക്വയിലോൺ ലാ ലൈബ്രറി' പ്രവർത്തനം ആരംഭിച്ചു. ഹൈക്കോടതി ജഡ്‌ജി രാജാ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ലൈബ്രറിയുടെ ഡിജിറ്റൽ വിഭാഗം ഉദ്ഘാടനം ചെയ്‌തു. ലൈബ്രറിയുടെ ലോഗോ രൂപകൽപ്പന ചെയ്‌ത ഡിക്‌സൻ പൗലോസിനെ കൊല്ലം മേയർ വി. രാജേന്ദ്രബാബു ആദരിച്ചു.
ലൈബ്രറി ഡയറക്‌ടർ ബഞ്ചമിൻ പള്ളിയാടിയിൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ഗോപിഷ് കുമാർ, ഇൻഡസ്‌ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ക്രിസ്‌റ്റി ഫെർണാണ്ടസ്, അനിൽ സേവ്യർ, വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഡി. ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
കളക്‌ടറേറ്റിന് സമീപം വാട്ടർ അതോറിറ്റി കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ലൈബ്രറിയിൽ രണ്ടായിരത്തിലധികം റഫറൻസ് പുസ്‌തകകങ്ങൾ, 33 ജേണൽസ്, മനുപത്ര സോഫ്‌റ്റ്‌വെയറിലൂടെ നൽകുന്ന സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പ്രതിമാസം 50 രൂപയും മറ്റുള്ളവർക്ക് 150 രൂപയുമാണ് മാസവരി.