തൊടിയൂർ: പുലിയൂർ വഞ്ചിവടക്ക് പൂയപ്പള്ളി തൈക്കാവിന് തൊട്ടടുത്തായി വൻതോതിൽ കോഴി വേസ്റ്റ് നിക്ഷേപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത് . പ്രദേശമാകെ ദുർഗന്ധം പരന്നതോടെ പരിസരവാസികൾ മാലിന്യം വെട്ടി മൂടുകയായിരുന്നു. നേരത്തേയും ഇവിടങ്ങളിൽ അറവു മാലിന്യം തള്ളിയിരുന്നതായി പറയുന്നു. തൈക്കാവിന് പരിസരത്ത് മാലിന്യം നിക്ഷേപിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.