പത്തനാപുരം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി വാസുദേവൻപിള്ള നിര്യാതനായി. ഏകദേശം 70 വയസ് പ്രായമുള്ള ഇയാൾ കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലുളള തിടി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 18ന് കൂടൽ പൊലീസാണ് ഗാന്ധി ഭവനിലെത്തിച്ചത്. ഇദ്ദേഹത്തിന് മറ്റ് വിവരങ്ങൾ വ്യക്തമായി പറയാൻ സാധിച്ചിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0475 2350459, 9605048000.