sn-trust
ചാത്തന്നൂർ ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭാ സംഗമം എസ്.എൻ ട്രസ്റ്റ് സ്കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു. പ്രഥമാദ്ധ്യാപകൻ ബി.ബി. ഗോപകുമാർ സമീപം

ചാത്തന്നൂർ: ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമം എസ്.എൻ ട്രസ്റ്റ് സ്കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, പി.ടി.എ പ്രസിഡന്റ് ജി. സന്തോഷ്, മദർ പി.ടി.എ പ്രസിഡന്റ് സുധാ രവി, സ്കൂൾ ലീഡർ എം. ഷെമി, കെ.എസ്. സന്തോഷ്, ശ്രീജ, സുജാത, അർച്ചന തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ വി. ശ്രീദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്യാംനാഥ് നന്ദിയും പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ കെ.എം. ബിസ്മി, ആഷ്ന അഗസ്റ്റിൻ, ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിച്ച എസ്. ദേവപ്രിയ, പ്ലസ് വൺ പരീക്ഷയിൽ സയൻസിന് നൂറുശതമാനം മാർക്ക് നേടിയ അജിൻ കെ. മണി, സംസ്ഥാന സ്കൂൾ കായിക മേളയിൽ ബോക്സിംഗിന് വെങ്കല മെഡൽ നേടിയ ശിവ എസ്. പിള്ള, എ.എസ്. ഗോകുൽനാഥ്, എസ്. വൈശാഖ്, എസ്.എൻ. നീരജ്, അരുൺ ബിനു എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും കാഷ് അവാർഡും നൽകി അനുമോദിച്ചു.