കൊല്ലം: മൃഗസംരക്ഷണ വകപ്പും ജന്തുദ്രോഹ നിവാരണ സമിതിയും സംയുക്തമായി നടത്തിയ ജന്തു ക്ഷേമ പക്ഷാചരണത്തിന് സമാപനം. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബി. ഷൈലജ, എസ്.പി.സി.എ സെക്രട്ടറി ഡോ. പി. ബാഹുലേയൻ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.കെ. തോമസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. ലതാകുമാരി, തുടങ്ങിയവർ പങ്കെടുത്തു.
ചിത്രരചന, ക്വിസ് മത്സര വിജയികളെ ആദരിച്ചു. സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ടൗൺ യു.പി.എസിലെ 50 കുട്ടികൾക്ക് അഞ്ചു വീതം കോഴിക്കുഞ്ഞുങ്ങളെ നൽകി. സെമിനാറുകൾക്ക് ഡോ. ഡി. ഷൈൻകുമാർ, ഡോ. ബി. അജിത് ബാബു, ഡോ. അജിത് പിള്ള എന്നിവർ നേതൃത്വം നൽകി.