photo

കരുനാഗപ്പള്ളി : വിരണ്ടോടിയ പോത്ത് വാഹനങ്ങൾ തകർക്കുകയും വഴിയാത്രക്കാരുൾപ്പെടെ നിരവധി പേരെ പേരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ 6.30 ന് ദേശീയ പാതയിൽ പുത്തൻ തെരുവ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. വിരണ്ടോടിയ പോത്ത് ദേശീയപാതയിലൂടെ വന്ന മാരുതി ഒമിനി കാർ ഇടിച്ചു മറിച്ചു. കാറിന്റെ ഡ്രൈവർ ഉൾപ്പെടെ 6 യാത്രക്കാർക്ക് പരിക്കറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിസരവാസിയായ സ്കൂട്ടർ യാത്രികനും പരിക്കുണ്ട്. വിരണ്ടോടിയ പോത്തിനെ കണ്ട് പലരും ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് പരിക്കേറ്റേത്.
വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്ന് പൊലീസും ഫയർഫോഴ്സുമെത്തി. തഴവാ കടത്തൂർ ഇരുപതാം വാർഡ് കാഞ്ഞിരപ്പള്ളി ജംഗ്ഷനുസമീപം വെച്ച് പോത്തിനെ മയക്ക് വെടിവെച്ചാണ് പിടികൂടിയത്. പോത്തിനെ
ആരോ അറവ് ശാലയിലേക്ക് കൊണ്ട് വന്നതാണെന്ന് പറയപ്പെടുന്നു.