-national-junior-womens-h
NATIONAL JUNIOR WOMENS HOCKEY CHAMPIONSHIP

കൊല്ലം: ഒൻപതാമത് ദേശീയ ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ആറാം ദിനത്തിൽ എതിരാളിയുടെ പോസ്റ്റിൽ ഗോൾ മഴ പെയ്യിച്ച് തമിഴ്നാട്. പൂൾ ബി യിൽ തമിഴ്‌നാട് പുതുച്ചേരിയെ 19- 0 നാണ് തകർത്തത്.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ നീക്കങ്ങളാണ് തമിഴ്‌നാട് നടത്തിയത്. തമിഴ്‌നാടിനു വേണ്ടി ക്യാപ്ടൻ എൻ. രൂപശ്രീ എട്ടു ഗോളുകൾ നേടി, ആർ. ഹരിപ്രിയ, ആർ. കാവ്യ , എ. കമലേശ്വരി, എസ്. സന്താനമേരി, എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. നാലു മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെ തമിഴ്‌നാട് ക്വാർട്ടറിൽ പ്രവേശിച്ചു.
ഭോപ്പാൽ ടീം ബംഗാൾ ഹോക്കി അസോസിയേഷനെ 6- 0 ത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. രണ്ടാമത്തെ മത്സരത്തിൽ ആന്ധ്ര ഹോക്കി അസോസിയേഷൻ മദ്ധ്യപ്രദേശിനെ 6-0 ന് പരാജയപ്പെടുത്തി. നാലു കളികളിൽ നിന്ന് ഒൻപത് പോയിന്റോടെ ആന്ധ്ര പൂൾ എ യിൽ രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ മണിപ്പൂരിനെ ബംഗളരു 1-0 ന് തോൽപ്പിച്ചു. ഇതോടെ ബംഗളുരുവും ക്വാർട്ടർ ഫൈനലിൽ കടന്നു.