kattil
മയ്യനാട് ഗ്രാമപഞ്ചായത്തിലെ താലോലം പദ്ധതി പ്രകാരമുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം എം. നാസർ നിർവഹിക്കുന്നു

കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന താലോലം പദ്ധതിയുടെ ഭാഗമായി അറുപത് വയസ് കഴിഞ്ഞവർക്ക് കട്ടിൽ വിതരണം ചെയ്തു. മേവറം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം എം. നാസർ കട്ടിലുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. അംഗൻവാടി ടീച്ചർമാരായ റംല, പ്രവീണ എന്നിവർ സംസാരിച്ചു. 23-ാം വാർഡായ പിണക്കൽ നിവാസികൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്.