ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച ആറു മണിയോടെ തന്ത്രിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ കലശമാടിയശേഷം പൂജിച്ച കൊടി പുറത്തെത്തിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾ നടന്നു. രാത്രി 7.30ന് ഉത്സവം കൊടിയേറി.
തന്ത്രിമാരായ ജാദവേദര് കേശവര് ഭട്ടതിരി, രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി പ്രകാശൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. ദേവസ്വം ഭരണസമിതി പ്രസിഡന്റ് വി. വേണുഗോപാലക്കുറുപ്പ്, സെക്രട്ടറി വിജയൻ കാഞ്ഞിരവിള, ഖജാൻജി ആനയടി ബിനുകുമാർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് രാത്രി 7.30ന് മൃദംഗം, ശ്രീഭൂതബലി, 9ന് ശാലുമേനോൻ നയിക്കുന്ന നൃത്തനാടകം. നാളെ രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 6ന് സാമ്പ്രദായിക് ഭജൻസ്, ശ്രീഭൂതബലി, രാത്രി 1ന് നാടൻപാട്ട്. ഫെബ്രുവരി 1ന് രാവിലെ 11ന് ഉത്സവബലി, രാത്രി 8ന് കഥകളി. 2ന് രാത്രി 7നും 9.30നും ഗാനമേള. 3ന് ആനയൂട്ടും നേർച്ച ആനയെഴുന്നള്ളത്തും 4ന് ആറാട്ട് ഉത്സവം. ഉച്ചയ്ക്ക് 2ന് ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ചയും വൈകിട്ട് 4.30ന് ഗജമേള. 80 ഗജവീരന്മാർ അണിനിരക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ പാണ്ടിമേളം, രാത്രി 7.30ന് കൊടിയിറക്ക്. 7.45ന് ആറാട്ട് എഴുന്നെള്ളത്ത്, 9.45ന് ആറാട്ട് വരവ്, സേവ. 10ന് പഞ്ചാരിമേളം, 12.30ന് കോമഡി ഷോ.