കുണ്ടറ: പെരിനാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി വഴി പൂർത്തിയാക്കിയ ഏഴ് വീടുകളുടെ താക്കോൽദാനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു.
വീടില്ലാത്തവർക്കെല്ലാം വീടൊരുക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സുരേഷ്‌കുമാർ, സെക്രട്ടറി എ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സന്തോഷ്, വികസന വിഭാഗം ചെയർമാൻ വി. പ്രസന്നകുമാർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ ശ്രീകുമാരി, കയർഫെഡ് ഡയറക്ടർ എസ്.എൽ. സജികുമാർ, ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആർ. സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു.