ob-namitha-nair-16

പത്തനാപുരം: പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ . വിളക്കുടി ക്ഷേത്രത്തിനു സമീപം നമിതാ ഭവനിൽ (ചാങ്കൂർ വീട്) നന്ദകുമാർ-മിനി ദമ്പതികളുടെ ഏക മകളായ നമിതാ നായർ (16) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയുമായി പിണങ്ങിയ നമിത മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും കതക് തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 11ന് ബന്ധുക്കൾ കതക് തകർത്ത് കയറി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്‌. പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആയിരുന്നു. അച്ഛൻ നന്ദകുമാർ രാജസ്ഥാനിൽ ഫാർമസിസ്റ്റാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വിളക്കുടിയിലെ വീട്ടുവളപ്പിൽ.