road
കൊല്ലം-തിരുമംഗലം ദേശിയ പതയിലെ ഇടമൺ-34ൽ ലെവലായി കിടക്കുന്ന റോഡ്.

പുനലൂർ: വാഹനങ്ങളുടെ അമിത വേഗത അപകടങ്ങളൊരുക്കുകയാണ് കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടമൺ -34 ൽ. വേഗത നിയന്ത്രിക്കാൻ ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കുന്നുംപുറം ജംഗ്ഷൻ മുതൽ പവർസ്റ്റേഷൻ ജംഗ്ഷൻ വരെയുളള ഭാഗത്താണ് അപകടം പതിവായത്. ഇടമൺ-34ലും കുന്നുംപുറം ജംഗ്ഷന് കിഴക്കുഭാഗത്തും ഹമ്പ് സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. രണ്ടുമാസം മുമ്പ് ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ സമീപത്തെ ഫർണിച്ചർ കടയിലേക്ക് പാഞ്ഞുകയറിയിരുന്നു. ഇതിനുശേഷം തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി അമിതവേഗതയിൽ എത്തിയ ലോറി സ്വകാര്യ ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ഇടമൺ-34 ന് സമീപം മത്സ്യമാർക്കറ്റ് അടക്കമുള്ളവ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സാധാനങ്ങൾ വാങ്ങാൻ എത്തുന്നവർ ഭീതിയോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്..

--------

ദേശീയപാത കടന്നുപോകുന്ന ഇടമൺ-34ൽ വാഹന അപകടങ്ങൾ പതിവ് സംഭവമാണ്. റോഡിൽ രണ്ട് ഹമ്പുകൾ സ്ഥാപിച്ചാൽ അമിതവേഗത നിയന്ത്രിക്കാനു അപകടങ്ങൾ ഒഴിവാക്കാനും കഴിയും. ഇതിന് ദേശീയപാത അധികൃതർ തയ്യാറാകണം.

എം.എസ്.മോഹനൻ, സെക്രട്ടറി ,എസ്.എൻ.ഡി.പി.യോഗം 3449-ാംനമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ കമ്മിറ്റി

---

വാഹനങ്ങളുടെ അമിത വേഗത്തിന് നിയന്ത്രണം വേണം