കൊല്ലം: കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനെ സംഘിവത്കരിച്ചും വ്യക്തിഹത്യ നടത്തിയും ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള സി.പി.എം ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷഹീദ് അഹമ്മദ് പറഞ്ഞു. ന്യൂനപക്ഷ ജനതാ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ ജില്ലാ പ്രസിഡന്റ് മംഗലത്ത് കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സിനിമോൾ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ, പാറയ്ക്കൽ നിസാമുദ്ദീൻ, അയത്തിൽ അസനാരുപിള്ള, എം.എ. വാഹിദ്, കെ. വിജയൻ, ഷംനാദ്, ആറ്റിങ്ങൽ നിസാമുദ്ദീൻ, രാജ പനയറ, ആലത്തൂർ സലീം, വർഗീസ്, തോമസ് മാവേലിക്കര, ആദിനാട് ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി പാറയ്ക്കൽ നിസാമുദ്ദീനെയും സംസ്ഥാന നിർവാഹക സമിതിയിലേക്ക് 25 പേരെയും തിരഞ്ഞെടുത്തു.