pannyan-ravindran

കൊല്ലം: തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സ്ഥാനാർത്ഥി തന്നെ തിരുവനന്തപുരത്തുണ്ടാകും. താനിനി മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. സീ​റ്റുവീഭജനത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ല. സി.പി.ഐയുടെ സീ​റ്റുവിഭജനം കരുതലോടെ നടത്തും. സംസ്ഥാനത്തെ പ്രബല മുന്നണിയായി എൽ.ഡി.എഫ് മാറി. വൻ വിജയമാണ് തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടാകുക. സീ​റ്റുവിഭജനത്തിൽ മുന്നണി ആലോചിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ട നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യം ഈ തിരഞ്ഞെടുപ്പിൽ ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു