കൊട്ടിയം: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ തൃക്കോവിൽവട്ടം നടുവിലക്കര ആലുംമൂട്ടിൽ ജെ.ആർ ഭവനിൽ ഗഗരാജൻ (35) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ കണ്ണനല്ലൂർ - കുണ്ടറ റോഡിൽ ആയിരുന്നു അപകടം. കെട്ടിട പണിക്കാരനായ ഗഗരാജൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ പാലമുക്കിന് സമീപത്തെ കശുഅണ്ടി പാക്കിംഗ് സെന്ററിന്റടുത്ത് നിന്ന് വീട്ടിലേയ്ക്കുള്ള ഇടറോഡിലേയ്ക്ക് കയറാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മീയണ്ണൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജന്റെയും ജഗദയുടെയും മകനാണ്. കൊട്ടിയം പൊലീസ് കേസെടുത്തു. ഭാര്യ: ഇന്ദുലേഖ. സഹോദരി: രാജി