road-uparodham
വാര്‍ഡ് അംഗം റെജിഉമ്മന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു.

കുളത്തൂപ്പുഴ: നവീകരണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച കുളത്തൂപ്പുഴ തെന്മല പാതയിൽ അപകടം വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. നിർമ്മാണം നടക്കുന്നതിനിടയിൽ ഇ.എസ്.എം കോളനി ജംഗ്ഷന് സമീപം മുസ്ലീം പളളിക്ക് മുന്നിലെ വളവിലായി ടാറിംഗ് ജോലി കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. . ഇതോടെ റോഡിലെ താഴ്ച അറിയാതെ എത്തുന്നവർ അപകടത്തിൽപ്പെടുന്നു. പുതിയ ടാറിംഗിലൂടെ കടന്ന് പോകാൻ തിടുക്കം കൂട്ടുന്ന വാഹനങ്ങളും നിയന്ത്രണംവിട്ട് അപകടം സംഭവിക്കും. റോഡ് ഉപരോധം പഞ്ചായത്ത് അംഗം റെജിഉമ്മൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ ഒൻപതിലധികം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുളളത് .അപകടത്തിൽപ്പെട്ടവർക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.